അനധികൃതമായി നിര്‍മ്മിച്ച പടക്കങ്ങളുമായി ഗൃഹനാഥന്‍ അറസ്റ്റില്‍

0
14


ബദിയഡുക്ക: അനധികൃതമായി നിര്‍മ്മിച്ച്‌ വീട്ടിനകത്തു സൂക്ഷിച്ച അത്യുഗ്രശേഷിയുള്ള പടക്കങ്ങളുമായി ഗൃഹനാഥന്‍ അറസ്റ്റില്‍. കെടഞ്ചിയിലെ അണ്ണു (63)വിനെയാണ്‌ ബദിയഡുക്ക പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ പൊലീസ്‌ വീട്ടിലെത്തി പരിശോധന നടത്തിയത്‌. പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ ഒന്‍പതു വലിയ പടക്കങ്ങളാണ്‌ കണ്ടെത്തിയത്‌. ഇവ പടക്കകടകളില്‍ വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരിക്കുമെന്നു സംശയിക്കുന്നതായി പൊലീസ്‌ പറഞ്ഞു.2017 ജൂണ്‍ മാസത്തില്‍ അണ്ണുവിന്റെ വീട്ടില്‍ സ്‌ഫോടക വസ്‌തുക്കള്‍ പൊട്ടിത്തെറിച്ച സംഭവം ഉണ്ടായിരുന്നതായി പൊലീസ്‌ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY