വധശ്രമക്കേസ്‌; പ്രതി പിടിയില്‍

0
13


കാഞ്ഞങ്ങാട്‌: തിരുവോണ ദിവസം യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ കോടതി പരിസരത്തു വച്ച്‌ പൊലീസ്‌ പിടികൂടി.അജാനൂര്‍ കടപ്പുറം സ്വദേശി സുശീലി(30)നെ തലക്കടിച്ചു മാരകമായി മുറിവേല്‍പ്പിച്ച കേസിലെ പ്രതി കൊളവയല്‍, പൊയ്യക്കരയിലെ അജിത്താ(25)ണ്‌ മറ്റൊരു കേസില്‍ വക്കീലിനെ കാണാനെത്തിയപ്പോള്‍ കോടതി പരിസരത്ത്‌ വച്ച്‌ പിടിയിലായത്‌. കേസില്‍ പ്രതികളായ അഞ്ചുപേരെ നേരത്തെ പൊലീസ്‌ അറസ്റ്റു ചെയ്‌തിരുന്നു. ഇവര്‍ റിമാന്റിലാണ്‌. പലതവണ വീടുവളഞ്ഞ്‌ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും അപ്പോഴെല്ലാം പൊലീസിനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു ഇയാളെന്നും പൊലീസ്‌ പറഞ്ഞു. വക്കീലിനെ കാണാനെത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന്‌ സാധാരണ വേഷത്തില്‍ കാത്ത്‌ നിന്ന പൊലീസുകാര്‍ ഇയാളെ വളയുകയായിരുന്നു. ഹൊസ്‌ദുര്‍ഗ്ഗ്‌ എസ്‌.ഐ വിഷ്‌ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതിയെ അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY