പ്രളയക്കെടുതി: പി എം എസിന്റെ 8 ബസ്സുകള്‍ അഞ്ചു ദിവസം കാരുണ്യ യാത്ര നടത്തുന്നു

0
15


ബദിയഡുക്ക: സംസ്ഥാനത്തു പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കു വേണ്ടി ബദിയഡുക്കയിലെ പി എം എസ്‌ കമ്പനിയുടെ എട്ടു ബസ്സുകള്‍ അഞ്ചു ദിവസം ഓടും. നാളെ മുതല്‍ 21 വരെയാണ്‌ ഈ ബസ്സുകള്‍ കാരുണ്യ യാത്ര നടത്തുക. ഈ അഞ്ചു ദിവസത്തെയും വേതനം പി എം എസ്‌ ബസ്സുകളിലെ തൊഴിലാളികള്‍ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യും. പിലാങ്കട്ട സ്വദേശിയും ഗള്‍ഫില്‍ കച്ചവടക്കാരനുമായ മുഹമ്മദിന്റേതാണ്‌ പി എം എസ്‌ ബസ്സുകള്‍. പെര്‍ള, കാസര്‍കോട്‌, കുമ്പള, മുള്ളേരിയ, കുംബഡാജെ എന്നീ റൂട്ടുകളിലാണ്‌ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുന്നത്‌. കാരുണ്യയാത്ര ഇന്നു വൈകിട്ട്‌ ഉദ്‌ഘാടനം ചെയ്യുമെന്നു മാനേജര്‍ ഹാരിസ്‌ അറിയിച്ചു. കാരുണ്യ യാത്രയില്‍ ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കും.

NO COMMENTS

LEAVE A REPLY