വധശ്രമം: 2 പേര്‍ അറസ്റ്റില്‍

0
14


കുമ്പള: സി പി എം പ്രവര്‍ത്തകനായ സൂരംബയലിലെ പത്മനാഭ (40)നെ ഇരുമ്പു വടികൊണ്ട്‌ തലയ്‌ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു. ഇവരില്‍ രണ്ടു പേരെ അറസ്റ്റു ചെയ്‌തു. എടനാട്‌ സൂരംബയലിലെ സുധി(25), വിനീത്‌ (24) എന്നിവരാണ്‌ അറസ്റ്റിലായത്‌. മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. കുമ്പള ഇന്‍സ്‌പെക്‌ടര്‍ പ്രേംസദന്‍, എസ്‌ ഐ ജയരാജന്‍, എ എസ്‌ ഐ വിനോദ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌.

NO COMMENTS

LEAVE A REPLY