യുവതിയേയും മക്കളേയും കാണാതായി

0
11


ചന്തേര: സഹോദരന്റെ വീട്ടില്‍ വിരുന്നിനെത്തിയ യുവതിയേയും രണ്ടു മക്കളേയും ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി.
കര്‍ണ്ണാടക സ്വദേശിയും വടകരയില്‍ താമസക്കാരനുമായ ജഗദീശയുടെ ഭാര്യ ചിന്നമ്മ (25)യേയും മൂന്നും അഞ്ചും വയസ്സു പ്രായമുള്ള രണ്ടു മക്കളേയുമാണ്‌ കാണാതായത്‌. വടകരയില്‍ നിന്ന്‌ ചന്തേര തേക്കടയിലുള്ള സഹോദരന്‍ കണ്ണപ്പന്റെ വീട്ടിലെത്തിയതായിരുന്നു യുവതി. ഇവിടെ നിന്ന്‌ വീട്ടിലേക്കുള്ള മടക്കയാത്രയിലാണ്‌ കാണാതായതെന്ന്‌ സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ചന്തേര പൊലീസ്‌ അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY