ബി.ജെ.പി പ്രവര്‍ത്തകന്‌ മര്‍ദ്ദനം; രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

0
19


കുമ്പള: ബൈക്കപടത്തില്‍ പരിക്കേറ്റ്‌ സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയ യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകനായ കുഡ്‌ലുവിലെ പ്രജ്വലി(19)നാണ്‌ കുമ്പളയിലെ ഒരു ആശുപത്രിയില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്‌. യുവാവിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ കുമ്പളയിലെ അച്ചു, അനൂസ്‌ എന്നിവര്‍ക്കെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌.
അക്രമത്തില്‍ ബി.ജെ.പി കുമ്പള പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY