ഹൊസങ്കടിയില്‍ വ്യാപാരിയെ കുത്തിക്കൊന്ന കേസ്‌;പ്രതി കുറ്റക്കാരന്‍

0
17


ഹൊസങ്കടി: വ്യപാരിയെ പട്ടാപ്പകല്‍ കടയുടെ സമീപത്ത്‌ വച്ച്‌ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തി. ശിക്ഷാവിധി മറ്റന്നാള്‍ പ്രസ്‌താവിക്കും. മഞ്ചേശ്വരം, ബഡാജെ, ഗോബി കോമ്പൗണ്ടിലെ ഖലീലിനെയാണ്‌ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ കോടതി (ഒന്ന്‌) കുറ്റക്കാരനായി കണ്ടെത്തിയത്‌. 2015 മാര്‍ച്ച്‌ 16ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. മഞ്ചേശ്വരം, പത്താംമൈല്‍, ഉദ്യാവാര്‍, തോട്ടം സ്‌കൂളിനു സമീപത്തു താമസിക്കുന്ന സുരേഷ്‌(51) ആണ്‌ കൊല്ലപ്പെട്ടത്‌.

NO COMMENTS

LEAVE A REPLY