ബസില്‍ നിന്നു തെറിച്ചു വീണ്‌ യാത്രക്കാരന്‌ പരിക്ക്‌

0
18


ബദിയഡുക്ക:ബസില്‍ നിന്നു തെറിച്ചു വീണു പരിക്കേറ്റ നിലയില്‍ ബദിയഡുക്ക, ചെര്‍ളടുക്കയില്‍ താമസിക്കുന്ന ദേവസ്യ(56)യെ വിദ്യാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ ഗുരുനഗറിലാണ്‌ അപകടം. കാസര്‍കോട്ടേക്കു പോവുകയായിരുന്ന കര്‍ണ്ണാടക കെ എസ്‌ ആര്‍ ടി സി ബസിലെ യാത്രക്കാരനായിരുന്നു. ഗുരുനഗറില്‍ എത്തിയപ്പോള്‍ റോഡിലെ വലിയ കുഴിയില്‍ വീഴാതിരിക്കുവാന്‍ ബസ്‌ വെട്ടിക്കുന്നതിനിടയില്‍ പുറത്തേക്കു തെറിച്ചുവീണാണ്‌ അപകടം. നിന്നു യാത്ര ചെയ്യുകയായിരുന്നു ദേവസ്യ.

NO COMMENTS

LEAVE A REPLY