സി പി എം നേതാവിന്‌ വാട്‌സാപ്പ്‌ ഭീഷണി:രണ്ടുപേര്‍ക്കെതിരെ കേസ്‌

0
21

മഞ്ചേശ്വരം:സി പി എം മഞ്ചേശ്വരം ഏരിയാ സെക്രട്ടറി റസ്സാഖ്‌ ചിപ്പാറിനെതിരെ വാട്ട്‌സാപ്പ്‌ ഗ്രൂപ്പില്‍ ഭീഷണി മുഴക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു എന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. ഉപ്പള സ്വദേശികളായ മഖ്‌ബൂല്‍ അഹ്മദ്‌, അബ്‌ദുല്‍ ഷരീഫ്‌ എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. ലെഫ്‌റ്റ്‌ അലയന്‍സ്‌ ഉപ്പള എന്ന വാട്‌സാപ്പ്‌ ഗ്രൂപ്പില്‍ നിന്ന്‌ തനിക്കെതിരെ അപമാനകരമായ പോസ്റ്റുകളും ഭീഷണികളും പ്രചരിക്കുന്നുവെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട്‌ റസ്സാഖ്‌ കോടതിയെ സമീപിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY