ഹാഷിഷും കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍

0
14

പൊയ്‌നാച്ചി:കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒന്‍പത്‌ ഗ്രാം ഹാഷിഷും 63ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ്‌ അറസ്റ്റു ചെയ്‌തു. ചട്ടഞ്ചാല്‍, മുണ്ടോളിലെ ബി കെ അബ്‌ദുല്‍ മജീദി(30) നെയാണ്‌ റേഞ്ച്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി എം പ്രവീണിന്റെ നേതൃത്വത്തില്‍ അറസ്‌റ്റു ചെയ്‌തത്‌. പൊയ്‌നാച്ചി ദേശീയപാതയില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വാഹന പരിശോധന നടത്തുകയായിരുന്നു എക്‌സൈസ്‌ സംഘം. ഇതിനിടയില്‍ എത്തിയ മാരുതികാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ്‌ കഞ്ചാവും ഹാഷിഷും കണ്ടെടുത്തതെന്നു എക്‌സൈസ്‌ പറഞ്ഞു. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ പി എം സുരേഷ്‌, സി വി സുരേഷ്‌, കെ ഗോപി, ആര്‍ രമേശന്‍ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY