രക്ഷാപ്രവര്‍ത്തനത്തിന്‌ കാസര്‍കോട്ടെ ഫയര്‍ഫോഴ്‌സും

0
12


കാസര്‍കോട്‌:ശക്തമായ പേമാരിയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വയനാട്‌ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനു കാസര്‍കോട്ടെ ഫയര്‍ ഫോഴ്‌സു സംഘവും. സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ്‌ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ വയനാട്ടിലേയ്‌ക്കു തിരിച്ചത്‌.പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനുള്ള പ്രത്യേക സംവിധാനങ്ങളുള്ള സ്‌കൂബ വാഹനം ഇന്നു പുലര്‍ച്ചെയാണ്‌ കാസര്‍കോട്ട്‌ ആദ്യമായെത്തിയത്‌. എത്തിയ ഉടന്‍ തന്നെ വാഹനവുമായി വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY