കാര്‍ വൈദ്യുതി തൂണിലിടിച്ച്‌ മറിഞ്ഞു; 4 പേര്‍ക്ക്‌ പരിക്ക്‌

0
20


കാഞ്ഞങ്ങാട്‌: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ മറിഞ്ഞ്‌ യാത്രക്കാരായ നാലുപേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്‌. ഇയാളെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെസിവൈ എം പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറാണ്‌ തേര്‍ത്തല്ലിയില്‍ അപകടത്തില്‍പ്പെട്ടത്‌. കാറിലുണ്ടായിരുന്ന ആലക്കോട്‌ സ്വദേശി കുന്നേല്‍ ജസ്റ്റിനാ(28)ണ്‌ ഗുരുതരമായ പരിക്കേറ്റത്‌.
അപകടത്തില്‍ പരിക്കേറ്റ പുതുമല സ്വദേശി വിവേക്‌(21) ഊരോത്ത്‌ ഷൈജു(26), തെങ്ങടിയില്‍ റോബിന്‍(23) എന്നിവരെ പയ്യന്നൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY