അക്രമം; കേസെടുത്തു

0
16


പയ്യന്നൂര്‍: സ്വാശ്രയ സംഘം ഓഫീസില്‍ അതിക്രമിച്ചു കയറി സെക്രട്ടറിയെയും സുഹൃത്തിനെയും അക്രമിച്ച സംഭവത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ്‌ കേസെടുത്തു.കുറങ്കടവിലെ ഉഷസ്‌ സ്വാശ്രയ സംഘം സെക്രട്ടറി കുന്നരുവിലെ ടി മനോഹരന്‍ നല്‍കിയ പരാതിയിന്മേലാണ്‌ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി നിര്‍ദ്ദേശ പ്രകാരം കുന്നരുവിലെ പി വി ജനാര്‍ദ്ദനനെതിരെ കേസെടുത്തത്‌. ജൂണ്‍ പത്തിനും ജൂലായ്‌ രണ്ടിനും രണ്ടു തവണ അക്രമം നടത്തുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY