വിദ്യാഗിരി പാലത്തിന്റെ ഭിത്തി തകര്‍ന്നു

0
20


ബദിയഡുക്ക:ഏത്തടുക്ക-വിദ്യാഗിരി റോഡിലെ വിദ്യാഗിരി, കുണ്ടടുക്ക പാലം തകര്‍ച്ചയുടെ വക്കില്‍.
പാലത്തിന്റെ ഇരുവശങ്ങളിലും കാട്ടുകല്ലുകൊണ്ട്‌ നിര്‍മ്മിച്ച ഭിത്തി തകരാന്‍ തുടങ്ങിയത്‌ പാലത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണി ഉയര്‍ത്തുന്നു. ഒരു വര്‍ഷം മുമ്പാണ്‌ കല്ലും മണ്ണും കൊണ്ട്‌ പാലത്തിന്റെ ഇരുവശങ്ങളിലും ഭിത്തി കെട്ടിയത്‌. ഭിത്തി തകരുന്നത്‌ അടിയന്തിരമായി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതുവഴിയുള്ള ഗതാഗതം തന്നെ നിശ്ചലമാകും.താഴ്‌ന്ന പ്രദേശമായതിനാല്‍ ഉയരത്തില്‍ പാലം നിര്‍മ്മിച്ച ശേഷം പാലത്തിന്റെ ഇരുഭാഗങ്ങളിലും മണ്ണിട്ട്‌ ഉയര്‍ത്തുകയായിരുന്നു. മണ്ണ്‌ ഒലിച്ചു പോകാതിരിക്കുന്നതിനായി ഇരു ഭാഗത്തും കാട്ടുകല്ലുകള്‍ ഉപയോഗിച്ച്‌ ഭിത്തി കെട്ടുകയും ചെയ്‌തു. ഈ ഭിത്തിയാണ്‌ ശക്തമായ മഴ പെയ്‌തു തുടങ്ങിയതോടെ തകരാന്‍ തുടങ്ങിയത്‌. രണ്ടിടത്ത്‌ ഭിത്തി ഇടിഞ്ഞു വീണു കഴിഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ ഭാഗം തകരാന്‍ ഇടയുണ്ടെന്നു യാത്രക്കാര്‍ പറയുന്നു. നാലു ബസുകള്‍ ഇതുവഴി സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. നിരവധി മറ്റു വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്‌.
വിദ്യാഗിരി, പഞ്ചിക്കല്‍, കറുവളത്തടുക്ക, പൊടിപ്പള്ള തുടങ്ങിയ പ്രദേശങ്ങളെ ബദിയഡുക്കയുമായി ബന്ധിപ്പിക്കുന്നത്‌ കുണ്ടടുക്ക പാലമാണ്‌.

NO COMMENTS

LEAVE A REPLY