കളനാട്‌ റെയില്‍വെ മേല്‍പ്പാലത്തിലെ രക്ഷാമതില്‍ ലോറിയിടിച്ച്‌ തകര്‍ന്നു

0
19


ഉദുമ:കാഞ്ഞങ്ങാട്‌-കാസര്‍കോട്‌ കെ എസ്‌ ടി പി റോഡിലെ കളനാട്‌ റെയില്‍വെ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ്‌ രക്ഷാമതില്‍ ലോറിയിടിച്ച്‌ തകര്‍ന്നു. ഭാഗ്യത്തിനാണ്‌ വന്‍ ദുരന്തം ഒഴിവായത്‌.അമിത വേഗതയിലെത്തിയ ലോറി രക്ഷാമതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം ഒരു വാഹനം കടന്നുപോകാവുന്നത്രയും വ്യാസത്തില്‍ തകരുകയായിരുന്നു. ഇതിനിടയില്‍ ഡ്രൈവര്‍ നിയന്ത്രിച്ചതിനാല്‍ അപകടം ഒഴിവായി. ലോറി താഴേയ്‌ക്കു വീണിരുന്നുവെങ്കില്‍ വന്‍ ദുരന്തത്തിനു ഇടയാക്കുമായിരുന്നു. അതില്ലാതെ പോയതിന്റെ ആശ്വാസത്തിലാണ്‌ അധികൃതരും യാത്രക്കാരും.

NO COMMENTS

LEAVE A REPLY