അജാനൂര്‍ സ്വദേശിയെ അടിച്ചുകൊന്ന കേസ്‌; വിചാരണ പൂര്‍ത്തിയായി

0
63


കാസര്‍കോട്‌: മുന്‍ വിരോധം വെച്ച്‌ യുവാവിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ പൂര്‍ത്തിയായി. കാഞ്ഞങ്ങാട്‌, അജാനൂര്‍, കൊളവയല്‍, മുട്ടത്തില്‍ ഹൗസില്‍ എം എ സലാമിന്റെ മകന്‍ അക്‌ബര്‍ എം എ (23)യെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (രണ്ട്‌)യി ല്‍ പൂര്‍ത്തിയായത്‌.2015 മെയ്‌ രണ്ടിനാണ്‌ പുല്ലൂര്‍, മൂന്നാം മൈലില്‍ വെച്ച്‌ അക്‌ബറിന്‌ നേരെ അക്രമം ഉണ്ടായത്‌. അടിയും കുത്തുമേറ്റ്‌ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അക്‌ബര്‍ പത്താം തീയ്യതി മരണപ്പെടുകയായിരുന്നു. ബേളൂര്‍, അഞ്ചാം വയലിലെ വി ദാമോദരന്‍ (30), വാണിയംവളപ്പിലെ കെ സുരേഷ്‌ (26), അഞ്ചാംവയല്‍, പുതിയ വളപ്പിലെ പി വേണു (40), എ വി രഞ്‌ജിത്ത്‌ (21), മൂന്നാം മൈലിലെ എം രാജീവന്‍ (22), രാകേഷ്‌ (22) എന്നിവരാണ്‌ കേസിലെ പ്രതികള്‍.അമ്പലത്തറ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസില്‍ (40) സാക്ഷികളാണുള്ളത്‌. ഇവരില്‍ 23 പേരെ വിചാരണയ്‌ക്കിടയില്‍ വിസ്‌തരിച്ചു.

NO COMMENTS

LEAVE A REPLY