ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം:ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു

0
142


കൊല്‍ക്കത്ത: ബിജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ, ഹിന്ദു പാക്കിസ്ഥാനാകുമെന്ന്‌ പ്രസംഗിച്ച കോണ്‍ഗ്രസ്‌ നേതാവും എം.പിയുമായ ശശി തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അഭിഭാഷകനായ സുമിത്‌ ചൗധരി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്‌ കേസെടുത്തത്‌. അടുത്ത മാസം 14ന്‌ ശശി തരൂര്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ്‌ ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്‌. ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ, ഹിന്ദു പാകിസ്ഥാനാകുമെന്നും ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളും സമത്വവും ഇല്ലാതാകുമെന്നും ഭരണഘടനയില്‍ മാറ്റം ഉണ്ടാകുമെന്നുമായിരുന്നു ശശിയുടെ തുറന്നു പറച്ചല്‍.
തരൂരിന്റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതും ഭരണഘടനയെ അവഹേളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്‌ സുമിത ചൗധരി കോടതിയെ സമീപിച്ചത്‌.
പ്രസ്‌താവന വിവാദമായതോടെ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ നേതൃത്വം തരൂരിനൊപ്പമാണെന്ന നിലപാടാണ്‌ വ്യക്തമാക്കിയത്‌.
തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും 2013 മുതല്‍ ഇതേ കാര്യം പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും ശശി തരൂര്‍ കേസെടുത്ത നടപടിയോട്‌ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY