സി അബ്‌ദുല്ല മുസ്ലിയാര്‍

0
81


പള്ളങ്കോട്‌: പള്ളങ്കോട്‌ റഹ്‌മത്ത്‌ നഗറിലെ സി എ മന്‍സിലിലെ സി അബ്‌ദുല്ല മുസ്‌ലിയാര്‍ (70) അന്തരിച്ചു. തളങ്കര, നെല്ലിക്കുന്ന്‌, ബാവിക്കര, നാലാംമൈല്‍, കുമ്പള ബദ്‌രിയാനഗര്‍ എന്നിവിടങ്ങളില്‍ മുഅദ്ദിനായി ജോലിചെയ്‌തിരുന്നു.
ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ്‌ (സഊദി അറേബ്യ), അബ്‌ദുല്‍ ഖാദര്‍ സി എ (ഇറിഗേഷന്‍ വകുപ്പ്‌), അബ്‌ദുറശീദ്‌ (സഅദിയ്യ അധ്യാപകന്‍), അബ്‌ദുര്‍റഹ്‌മാന്‍, അബ്‌ദുല്‍ ബശീര്‍ (ദുബായ്‌), അബ്‌ദുസ്സലാം, അബ്‌ദുല്‍ ഹഖീം, അബ്‌ദുസ്സമദ്‌. മരുമക്കള്‍: മൈമൂന, ഹസീന സുള്ള്യ, ഹസീന കുമ്പ്ര, റിസ്‌വാന.
മുസ്‌ലിയാരുടെ നിര്യാണത്തില്‍ ബായാര്‍ മുജമ്മഅ്‌ സാരഥി സയ്യിദ്‌ അബ്‌ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ അനുശോചിച്ചു. പരേതനുവേണ്ടി മയ്യത്ത്‌ നിസ്‌കരിക്കാന്‍ നേതാക്കള്‍ അഭ്യര്‍ഥിച്ചു.

NO COMMENTS

LEAVE A REPLY