വിദ്യാര്‍ത്ഥിക്ക്‌ മര്‍ദ്ദനം: 6 പ്ലസ്‌ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ കേസ്‌

0
23


കാസര്‍കോട്‌: പട്‌ള ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥികളായ ആറുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ കുട്ടിയെ വസ്‌ത്രധാരണത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. സംഭവം റാഗിംഗ്‌ ആണോയെന്നു സംശയിക്കുന്നതായും ഇതേ കുറിച്ച്‌ സ്‌കൂള്‍ അധികൃതരോട്‌ റിപ്പോര്‍ട്ടു തേടിയതായി പൊലീസ്‌ അറിയിച്ചു.

NO COMMENTS

LEAVE A REPLY