അഭിമന്യുവിന്റെ പിതാവിനെയും അധ്യാപികയെയും അപമാനിച്ച്‌ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌: യുവാവിനെതിരെ കേസ്‌

0
14


കാസര്‍കോട്‌: കൊല്ലപ്പെട്ട എറണാകുളം മഹാരാജാസ്‌ കോളേജ്‌ എസ്‌ എഫ്‌ ഐ നേതാവ്‌ അഭിമന്യുവിന്റെ പിതാവിനെയും മഹാരാജാസിലെ അധ്യാപികയെയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌തു ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തു. അഭിമന്യുവിന്റെ വീട്ടിലെത്തിയ അധ്യാപികയെയും അഭിമന്യുവിന്റെ പിതാവ്‌ മനോഹരനെയും അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ട കാസര്‍കോട്‌ മുട്ടത്തൊടിയിലെ ബഷീറിനെതിരായാണ്‌ പൊലീസ്‌ കേസെടുത്തത്‌. അധ്യാപികയോടു സങ്കടം വിവരക്കുന്ന മനോഹരന്റെ ഫോട്ടോയ്‌ക്കൊപ്പം അശ്ലീലച്ചുവയോടെ കമന്റിട്ടാണ്‌ പോസ്റ്റിട്ടതെന്ന്‌ ഡി വൈ എഫ്‌ ഐ കാസര്‍കോട്‌ ബ്ലോക്ക്‌ സെക്രട്ടറി സുഭാഷ്‌ പാടി ജില്ലാ പൊലീസ്‌ മേധാവിക്ക്‌ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
പോസ്റ്റിട്ട യുവാവ്‌ എസ്‌ ഡി പി ഐ പ്രവര്‍ത്തകനാണെന്നും പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY