ഓട്ടോയുടെ മുകളില്‍ മരം കടപുഴകി വീണു: ദുരന്തം ഒഴിവായത്‌ തലനാരിഴയ്‌ക്ക്‌

0
11


മുളിയാര്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളില്‍ മരം കടപുഴകി വീണ്‌ ഓട്ടോ തകര്‍ന്നു. ബോവിക്കാനം മഞ്ചക്കല്ലിനടുത്ത്‌ കഴിഞ്ഞ ദിവസമായിരുന്നു അപകടം. കാസര്‍കോട്‌ ടൗണ്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (എസ്‌.ടി.യു) പ്രസിഡണ്ട്‌ ഹനീഫ്‌ സൂപ്പിക്കുട്ടിയും സുഹൃത്ത്‌ അബ്‌ദുള്‍ ബാസിത്തുമാണ്‌ ഓട്ടോയിലുണ്ടായിരുന്നത്‌. ശബ്‌ദം കേട്ട്‌ പുറത്തേക്കു ചാടിയതിനാല്‍ ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കാസര്‍കോട്‌ നിന്നും ബന്തടുക്കയിലേക്കുള്ള ഓട്ടത്തിനിടയിലായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY