അഭിമന്യുവധം; രണ്ടുപേര്‍ കൂടി പിടിയില്‍

0
7


കൊച്ചി: എറണാകുളം മഹാരാജാസ്‌ കോളേജിലെ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ആലപ്പുഴ സ്വദേശികളായ ഷിറാസ്‌ സലീം, ഷാജഹാന്‍ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇരുവര്‍ക്കും അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്നും ഇവരില്‍ നിന്നു ലഘുലേഖകള്‍ പിടിച്ചെടുത്തതായും പൊലീസ്‌ പറഞ്ഞു. ഷിറാസ്‌ കായിക പരിശീലനം നല്‍കുന്ന ആളാണെന്നു കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY