കാമ്പസില്‍ വിദ്യാര്‍ത്ഥിക്ക്‌ മര്‍ദ്ദനം; പത്ത്‌ പേര്‍ക്കെതിരെ കേസ്‌

0
19


കാസര്‍കോട്‌: സീനിയേഴ്‌സിനെ ബഹുമാനിച്ചില്ലെന്നാരോപിച്ച്‌ നവാഗതന്‌ കാമ്പസില്‍ മര്‍ദ്ദനം. പത്ത്‌ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തു. ചട്ടഞ്ചാല്‍ എം.ഐ.സി കോളേജ്‌ വിദ്യാര്‍ത്ഥിയും അഡൂര്‍ ചന്ദ്രവയല്‍ സ്വദേശിയുമായ മുബാറക്കി(19)നാണ്‌ മര്‍ദ്ദനമേറ്റത്‌. മുബാറക്കിന്റെ പരാതിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ അബൂബക്കര്‍, സിയാദ്‌ തുടങ്ങി പത്തുപേര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY