റാഗിംഗ്‌ തടയാന്‍ നടപടി

0
39


കാസര്‍കോട്‌: കോളേജിലെ റാഗിംഗ്‌ തടയാന്‍ പൊലീസ്‌ കര്‍ശന നടപടിക്കൊരുങ്ങുന്നു. ബോവിക്കാനത്തും ചട്ടഞ്ചാലിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ റാഗിംഗ്‌ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ പൊലീസ്‌ നടപടി.റാഗിംഗ്‌ കേസുകളില്‍ പ്രതികളാക്കുന്നവര്‍ക്ക്‌ ഇനിമുതല്‍ പാസ്‌പോര്‍ട്ട്‌ ലഭിക്കുന്നതിനു പൊലീസ്‌ നല്‍കുന്ന ക്ലീയറന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കില്ല. കേസില്‍ ഉള്‍പ്പെട്ട കാര്യം രാജ്യത്തെ എല്ലാ പൊലീസ്‌ സ്റ്റേഷനുകളിലും ഓണ്‍ലൈന്‍ വഴി അറിയിക്കും. വിമാനത്താവളങ്ങളിലും ഇക്കാര്യം അറിയിക്കുമെന്നും പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു. റാഗിംഗ്‌ കേസില്‍ അകപ്പെട്ടാല്‍ ഡ്രൈംവിംഗ്‌ ലൈസന്‍സ്‌ ലഭിക്കുന്നതിനും പ്രയാസം ഉണ്ടാകുമെന്നു പൊലീസ്‌ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY