ചരിത്രത്തില്‍ മുത്തമിട്ട്‌ ക്രൊയേഷ്യ; കപ്പിനായുള്ള പോരാട്ടം ഞായറാഴ്‌ച

0
157


മോസ്‌കോ: ആ അധിക സമയം ക്രൊയേഷ്യയുടേതായിരുന്നു. കളി മികവും പോരാട്ട വീര്യവും കൊണ്ട്‌ എതിരാളികളുടെ പോലും കൈയടി നേടിയ കളിയില്‍ ഇംഗ്ലീഷ്‌ ടീം പൊരുതി വീണു.
ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ്‌ ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. അജയ്യരായി കടന്നു വന്ന ഫ്രാന്‍സുമായി കപ്പിനുള്ള പോരാട്ടം ഞായറാഴ്‌ച നടക്കും.എക്‌സ്‌ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോമാന്‍സൂക്കിച്ച്‌ നേടിയ ഗോളിനാണ്‌ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ മറികടന്ന്‌ ഫൈനലിലെത്തിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ്‌ ക്രൊയേഷ്യയുടെ വിജയം കളിയുടെ അഞ്ചാംമിനുട്ടില്‍ കീറന്‍ ട്രിപ്പിയര്‍ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലീഷ്‌ പട ഫൈനലിലേക്ക്‌ കടക്കുമെന്ന്‌ സൂചന നല്‍കിയെങ്കിലും അവര്‍ക്കൊപ്പം നിര്‍ഭാഗ്യവും കൂടി ഗ്രൗണ്ടിലിറങ്ങിയിരുന്നു. 68-ാം മിനുറ്റില്‍ ഇവാന്‍ പെരിഡിച്ച്‌ നേടിയ ഗോളില്‍ ഇംഗ്ലണ്ടിനൊപ്പം മെത്തിയ ക്രൊയേഷ്യ, രണ്ട്‌ പതിറ്റാണ്ട്‌ മുമ്പ്‌ തങ്ങളെ കീഴടക്കിയ പ്രാന്‍സിനെതിരെ കളിക്കളത്തിലിറങ്ങാനുള്ള ഉറച്ച തീരുമാനത്തോടെയായിരുന്നു പിന്നീട്‌ കളം നിറഞ്ഞത്‌. ഇംഗ്ലീഷ്‌ പടയുടെ എല്ലാ മുന്നേറ്റങ്ങളെയും സര്‍വ്വശക്തിയുമെടുത്തു തടഞ്ഞ്‌ അധികനേരത്തിന്റെ ആനുകൂല്യം കൂടി സ്വന്തമാക്കി ചരിത്രത്തിലേക്കു കുതിക്കുകയായിരുന്നു. ജൂലൈ 15ന്‌ രാത്രി 8.30നാണ്‌ ഫൈനല്‍.
ഇതേ വേദിയിലാണ്‌ ഫ്രാന്‍സും ക്രൊയേഷ്യയും ലോക കപ്പിനായി മുഖാമുഖമെത്തുക. ലോകകപ്പ്‌ ചാമ്പ്യന്‍മാര്‍ ഓരോന്നായി തോറ്റു മടങ്ങിയ ഈ വേള്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ അടുത്ത അത്ഭുതം പിറക്കുന്നതും കാത്തു നില്‍ക്കുകയാണ്‌ ലോകം. അജയ്യരായെത്തി ഫ്രാന്‍സോ പകരം ചോദിച്ച്‌ ചരിത്രമെഴുതാന്‍ കാത്ത്‌ നില്‍ക്കുന്ന ക്രൊയേഷ്യയോ? ഞായറാഴ്‌ച അറിയാം.

NO COMMENTS

LEAVE A REPLY