സംസ്ഥാന സബ്‌ ജൂനിയര്‍ ഫുട്‌ബോള്‍: ജില്ലയ്‌ക്കുവേണ്ടി പ്രഥമേഷ്‌ ബൂട്ടണിയും

0
12


തൃക്കരിപ്പൂര്‍:നടക്കാവ്‌ സിന്തറ്റിക്‌ സ്‌റ്റേഡിയത്തില്‍ നടന്ന ജില്ലാതല സബ്‌ ജൂനിയര്‍ വിഭാഗം ഫുട്‌ബോള്‍ സിലക്ഷനില്‍ സംഘചേതന കുതിരക്കോടിന്റെ പ്രഥമേഷ്‌(14) യോഗ്യത നേടി.
എറണാകുളത്ത്‌ നടക്കുന്ന സംസ്ഥാന സബ്‌ ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇടത്‌ വിങ്ങര്‍ ആയാണ്‌ പ്രഥമേഷ്‌ കാസര്‍കോടിനു വേണ്ടി ബൂട്ടണിയുന്നത്‌. മുന്‍ ജില്ലാതാരവും എന്‍.എം.ഐടി കോളേജ്‌ ടീം ക്യാപ്‌റ്റനുമായ കുതിരക്കോടിന്റെ തന്നെ മനോജ്‌ കുമാര്‍ ആണ്‌ കോച്ച്‌.സജിത്ത്‌ കുതിരക്കോട്‌, ജിജേഷ്‌ കുതിരക്കോട്‌, അഷ്‌കര്‍ നാലാംവാതുക്കല്‍, പ്രസീദ്‌ മാഷ്‌ എന്നിവരുടെയും ശിക്ഷണം ലഭിച്ചിട്ടുണ്ട്‌. കോര്‍പ്പറേഷന്‍ ബാങ്ക്‌ ജീവനക്കാരനായ സതീഷ്‌ കുമാറിന്റെയും രാധയുടെയും മകനാണ്‌ പ്രഥമേഷ്‌.

NO COMMENTS

LEAVE A REPLY