കപ്പിനരികെ കപ്പലടുപ്പിച്ച്‌ ഫ്രഞ്ചുപട സെന്റ്‌പീറ്റേഴ്‌സ്‌ ബര്‍ഗ്‌:ബെല്‍ജിയത്തിന്റെ

0
105

നെഞ്ചുപിളര്‍ന്നാണ്‌ ഉംറ്റിറ്റിയുടെ ആ ഹെഡര്‍ ഫ്രഞ്ചുപടയോട്ടത്തിന്റെ തുടര്‍ച്ച പ്രഖ്യാപിച്ചത്‌. ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ ഫ്രാന്‍സ്‌ ലോക കപ്പ്‌ ഫുട്‌ബോള്‍ ഫൈനലില്‍. പതിനാറുവര്‍ഷത്തിനു ശേഷമാണ്‌ ഫ്രാന്‍സ്‌ ലോക കപ്പ്‌ ഫുട്‌ബോളിന്റെ ഫൈനലില്‍ എത്തുന്നത്‌. 98ല്‍ കിരീടം ഉയര്‍ത്തിയ നായകന്‍ ദിദിയന്‍ ദെഷാം പഡ്‌ പരിശീലിപ്പിച്ച ഫ്രാന്‍സിന്റെ പടയാളികള്‍ -രാജ്യമറിയാതെയാണ്‌ ഫൈനലിലേക്ക്‌ കുതിച്ചെത്തിയത്‌.  ആവേശം കൊടുമുടിയിലെത്തിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും വലയനക്കാനായില്ല. കളിയുടെ 51-ാം മിനിറ്റിലാണ്‌ സാമുവല്‍ ഉംറ്റിറ്റിയിലൂടെ ഫ്രാന്‍സ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തില്‍ കാണികള്‍ക്ക്‌ സമ്പൂര്‍ണ്ണ ഫുട്‌ബോളിന്റെ വിരുന്നൊരുക്കിയ മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ മുഖങ്ങളില്‍ അപകടകരമായ മുന്നേറ്റം നടത്തിയെങ്കിലും വല കാക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ തടസ്സം സൃഷ്‌ടിച്ചു. ഫ്രഞ്ചുനായകന്‍ ഹ്യൂഗോലോറും, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൗട്ട്‌ കോര്‍ട്ടോ യിസും തട്ടിയകറ്റിയ പന്തുകള്‍ നിരവധി. ഓരോ ന്നും വിജയം നിര്‍ണ്ണയിക്കാന്‍ കരുത്തുളള ഷോട്ടുകളായിരുന്നു. പക്ഷേ അവസാന വിജയം വിധി ഫ്രഞ്ചു പടയ്‌ക്കായി കാത്തുവയ്‌ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY