അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസ്‌; പ്രതിക്ക്‌ 10വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും

0
19


കാസര്‍കോട്‌: അഞ്ചു വയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ പത്തു വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുവത്തൂര്‍, വ്യാപാര ഭവനു സമീപത്തെ അബ്‌ദുള്‍ ഗഫൂറി(37)നെയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി (ഒന്ന്‌) ശിക്ഷിച്ചത്‌. പിഴ തുക കുട്ടിക്കു നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി കഠിന തടവ്‌ അനുഭവിക്കണമെന്നും വിധിപ്രസ്‌താവനയില്‍ പറഞ്ഞു. 2014 ജൂലായ്‌ അഞ്ചിനാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രതി, പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ചെറുവത്തൂര്‍, ഓവര്‍ ബ്രിഡ്‌ജിനു സമീപത്തു വച്ചു പീഡിപ്പിച്ചുവെന്നാണ്‌ ചന്തേര പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌ത കേസ്‌.

NO COMMENTS

LEAVE A REPLY