ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്‌; ഒരാള്‍ കൂടി റിമാന്റില്‍

0
13


കാഞ്ഞങ്ങാട്‌: ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ മാതാവിന്റെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി രണ്ടാഴ്‌ച്ചത്തേയ്‌ക്കു റിമാന്റു ചെയ്‌തു. പടന്നക്കാട്ടെ എറമുള്ളാന്‍ (60) ആണ്‌ റിമാന്റിലായത്‌. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനു ഒത്താശ ചെയ്‌ത മാതാവും മറ്റു പ്രതികളായ അനന്തംപള്ളയിലെ അഷ്‌റഫ്‌ (46), ഞാണിക്കടവിലെ ഓട്ടോ ഡ്രൈവര്‍ ബാബു (42), ഒഴിഞ്ഞവളപ്പിലെ ഹുസൈനാര്‍ (60) എന്നിവര്‍ നേരത്തെ റിമാന്റിലാണ്‌.

NO COMMENTS

LEAVE A REPLY