അഭിമന്യു വധം: മൂന്ന്‌ പ്രതികള്‍ വിദേശത്തേക്ക്‌ കടന്നതായി സൂചന

0
11


കൊച്ചി/ആലപ്പുഴ: മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥിയും എസ്‌.എഫ്‌.ഐ നേതാവുമായ അഭിമന്യുവിന്റെ ഘാതകരെ കണ്ടെത്താന്‍ കേരള പൊലീസ്‌ ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്കു കടന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണിത്‌. വിദേശത്തേക്ക്‌ കടന്ന സംഘത്തില്‍ കൊലയാളിയുണ്ടെന്നു ശക്തമായ സൂചനയുണ്ടെന്നും പൊലീസ്‌ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അതിനിടെയാണ്‌ കൊലപാതകം നടന്ന്‌ അഞ്ചുദിവസം കഴിഞ്ഞാണ്‌ അന്വേഷണ സംഘം വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്‌ എന്ന വിവരം പുറത്തു വന്നത്‌. ഇതാണ്‌ പ്രതികള്‍ക്കു വിദേശത്തേക്ക്‌ കടക്കാന്‍ അവസരം ലഭിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്‌.
കൊച്ചിയില്‍ നിന്ന്‌ റോഡുമാര്‍ഗ്ഗം ഹൈദരാബാദിലെത്തിയ സംഘം അവിടെ നിന്ന്‌ വിദേശത്തേക്കു കടന്നതായാണ്‌ വിവരം. കൊലയാളി സംഘത്തിന്‌ നേതൃത്വം നല്‍കിയത്‌ നെട്ടൂര്‍ സ്വദേശികളായ ആറുപേരാണെന്ന മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്‌. മുഖ്യപ്രതിയെന്ന്‌ പൊലീസ്‌ സംശയിക്കുന്ന മഹാരാജസിലെ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ കുടുംബം ഒളിവിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY