പേപ്പട്ടിയുടെ കടിയേറ്റ്‌ പ്രധാനാധ്യാപകനടക്കം 8 പേര്‍ ആശുപത്രിയില്‍

0
16


കാഞ്ഞങ്ങാട്‌: മേലാങ്കോട്‌ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കൊടക്കാല്‍ നാരായണന്‍ (52) അടക്കം എട്ടുപേര്‍ക്ക്‌ പേപ്പട്ടിയുടെ കടിയേറ്റു ഗുരുതരം. നായയെ പിടികൂടാനാവാത്തതിനെ തുടര്‍ന്ന്‌ ഒരു പ്രദേശമാകെ ഭീതിയില്‍.
ഇന്നലെ ഉച്ചമുതല്‍ രാത്രി വരെ, കൊടക്കാട്‌, പാലക്കുന്ന്‌, കരിവെള്ളൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ പരാക്രമം കാട്ടിയ പേപ്പട്ടിയാണ്‌ വഴിയാത്രക്കാരുടെ നേരെ ചാടി വീണ്‌ ആക്രമിച്ചത്‌.
കടിയേറ്റവരെ മംഗലാപുരം പരിയാരം, കാഞ്ഞങ്ങാട്‌ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നാരായണന്‍ മാഷിന്റെയും കൊടക്കാട്‌ കെ പി ഗംഗാധരനെ (69)യുമാണ്‌ കാഞ്ഞങ്ങാട്ടുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
ഗുരുതരമായി പരിക്കേറ്റ ബാക്കിയുള്ളവരെ മംഗലാപുരത്തും പരിയാരം മെഡിക്കല്‍ കോളേജിലും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പേപ്പട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്‌.

NO COMMENTS

LEAVE A REPLY