മഴയ്‌ക്കു ശമനം

0
14


കാസര്‍കോട്‌: രണ്ടു ദിവസമായി ശക്തമായി പെയ്‌തു കൊണ്ടിരിക്കുന്ന മഴയെ തുടര്‍ന്ന്‌ പുഴകളിലും തോടുകളിലും ഉയര്‍ന്ന ജലനിരപ്പ്‌ താഴ്‌ന്നു. മഴയ്‌ക്ക്‌ ശമനം ഉണ്ടായതിനെ തുടര്‍ന്നാണിത്‌. ചന്ദ്രഗിരി, ഷിറിയ പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന്‌ തീരപ്രദേശവാസികളായ 30 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. വെള്ളം താഴ്‌ന്നതോടെ ഒഴിപ്പിച്ചവര്‍ക്ക്‌ വീടുകളിലേയ്‌ക്കു തിരിച്ചെത്താനുള്ള സാധ്യത ഒരുങ്ങി.

NO COMMENTS

LEAVE A REPLY