കാണാതായ യുവാവ്‌ കിണറ്റില്‍ മരിച്ച നിലയില്‍

0
39


ഉപ്പള: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള, പച്ചിലംപാറ, എസ്‌ സി കോളനിയിലെ വിജയന്റെ മകന്‍ അഭിജിത്ത്‌ (22) ആണ്‌ മരിച്ചത്‌. കൂലിത്തൊഴിലാളിയാണ്‌. ഇന്നലെ വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളിച്ചിരുന്നു. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നു രാവിലെ നടത്തിയ തെരച്ചിലിന്‌ ഇടയിലാണ്‌ അഭിജിത്തിന്റെ മൃതദേഹം വീട്ടിന്‌ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ കണ്ടെത്തിയത്‌. വീട്ടിലേയ്‌ക്ക്‌ പോകുന്നതിനിടയില്‍ അബദ്ധത്തില്‍ വീണതായിരിക്കുമെന്നു സംശയിക്കുന്നു. ഗംഗാവതിയാണ്‌ മാതാവ്‌. അജിത്‌, സരിത സഹോദരങ്ങളാണ്‌. മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു.

NO COMMENTS

LEAVE A REPLY