മലയോരത്ത്‌ കനത്ത മഴ; പുഴകളില്‍ ജലനിരപ്പുയര്‍ന്നു

0
23


കാസര്‍കോട്‌: ഇന്നലെ വൈകുന്നേരം മുതല്‍ ഇന്നു പുലര്‍ച്ചെ വരെ പെയ്‌ത കനത്ത മഴയെ തുടര്‍ന്ന്‌ ജില്ലയിലെ പുഴകളില്‍ ജലനിരപ്പു കുത്തനെ ഉയര്‍ന്നു. ഇന്നും ശക്തമായ മഴ തുടര്‍ന്നാല്‍ കര കവിഞ്ഞേക്കുമെന്നു ഭീതി ഉയര്‍ന്നു. ചന്ദ്രഗിരി, നീലേശ്വരം, കാര്യങ്കോട്‌ പുഴകളിലാണ്‌ ജലനിരപ്പു കുത്തനെ ഉയര്‍ന്നത്‌. വനപ്രദേശത്ത്‌ ഇന്നലെ രാത്രി പെയ്‌ത കനകനത്ത മഴയാണ്‌ പുഴകളില്‍ ജലനിരപ്പ്‌ വേഗത്തില്‍ ഉയരാന്‍ ഇടയാക്കിയത്‌. കര്‍ണ്ണാടക വനത്തില്‍ മഴ പെയ്‌തതും നീരൊഴുക്കു കൂടാന്‍ ഇടയാക്കി.കൊട്ടോടി പുഴയും കര കവിഞ്ഞു. പള്ളിയുടെ ഒരു ഭാഗം വെള്ളത്തിനു അടിയിലായി. ബളാല്‍-രാജപുരം റോഡില്‍ കുന്നിടുഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു.

NO COMMENTS

LEAVE A REPLY