മകന്റെ മരണവാര്‍ത്ത അറിഞ്ഞ്‌ മനംനൊന്ത മാതാവ്‌ മണിക്കൂറിനുള്ളില്‍ മരിച്ചു

0
14


നീലേശ്വരം: മകന്റെ മരണം അറിഞ്ഞു മാതാവും മരിച്ചു. ബംഗളൂരുവില്‍ എന്‍ജിനീയറായ ചോയ്യംകോട്‌ ടൗണ്‍ മാധവത്തിലെ കെ.എം.ജയപ്രകാശ്‌ (45), മാതാവ്‌ സി. മാധവി (65) എന്നിവര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു.
വ്യാഴാഴ്‌ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നു കുഴഞ്ഞു വീണാണ്‌ ജയപ്രകാശ്‌ മരിച്ചത്‌. ബംഗളൂരുവിലായിരുന്നു മരണം. വിവരം അറിഞ്ഞയുടന്‍ മാധവിയും മരിച്ചു. ഡോ.പ്രീതിയാണ്‌ ജയപ്രകാശിന്റെ ഭാര്യ. മക്കള്‍: തേജസ്‌, യശസ്‌ (ഇരുവരും വിദ്യാര്‍ഥികള്‍). കര്‍ണാടക ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനിയര്‍ ആയിരുന്ന പരേതനായ കെ.എം.മാധവന്റെ ഭാര്യയാണ്‌ മാധവി. മറ്റു മക്കള്‍: പ്രസന്നകുമാര്‍ (മുംബൈ), പ്രവീണ്‍കുമാര്‍ (ദുബായ്‌). മരുമകള്‍: കവിത (ഹൊസ്‌പേട്ട്‌). സഹോദരങ്ങള്‍: ജാനകി (കണിച്ചിറ). കെ.രാജന്‍ (കിനാനൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌). ഇരുവരുടെയും മൃതദേഹം ഇന്നു രാവിലെ ചോയ്യംകോട്‌ പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചു.

NO COMMENTS

LEAVE A REPLY