യുവാവിന്‌ തലക്കടിയേറ്റു ഗുരുതരം; അഞ്ചു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന്‌ കേസ്‌

0
14


കാഞ്ഞങ്ങാട്‌: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്‌ യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. പള്ളിക്കര തിരുവക്കോളിയിലെ ദിലീപ്‌ കുമാര്‍ (22)ന്റെ പരാതിയില്‍ അയല്‍വാസികളായ രാജന്‍, രമേശന്‍, രഞ്‌ജിത്‌, ജയകൃഷ്‌ണന്‍, പുരുഷോത്തമന്‍ എന്നിവര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ നരഹത്യാശ്രമത്തിനു കേസെടുത്തു. ഇന്നലെ വൈകിട്ടാണ്‌ സംഭവം. യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാഞ്ഞങ്ങാട്‌ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY