അന്ത്യോദയ എക്‌സ്‌പ്രസിനു കാസര്‍കോട്ട്‌ രാജകീയ സ്വീകരണം

0
17


കാസര്‍കോട്‌:മുറവിളികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ കൊച്ചുവേളി-മംഗ്‌ളൂരു അന്ത്യോദയ എക്‌സ്‌ പ്രസ്‌ ഇന്നു രാവിലെ കാസര്‍കോട്ടു നിന്നു. ട്രെയിനിനു കാസര്‍കോട്ട്‌ ആവേശോജ്ജ്വല സ്വീകരണം. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും യാത്രക്കാരും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌ത്‌ ആഘോഷത്തില്‍ അണിചേര്‍ന്നു.
രാവിലെ 7.50ന്‌ ആണ്‌ അന്ത്യോദയ എക്‌സ്‌പ്രസ്‌ ചൂളംവിളിച്ചെത്തിയത്‌. ബി ജെ പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ വി മുരളീധരന്‍ എം പി, ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്ത്‌, ബാലകൃഷ്‌ണ ഷെട്ടി, നഞ്ചില്‍ കുഞ്ഞിരാമന്‍, സുരേഷ്‌ കുമാര്‍ഷെട്ടി, സുധാമ ഗോസാഡ, എം ജനനി എന്നിവര്‍ പങ്കെടുത്തു. മധുരപലഹാരവിതരണം വി മുരളീധരന്‍ എം പി ക്കു നല്‍കി ജില്ലാ പ്രസിഡന്റ്‌ കെ ശ്രീകാന്ത്‌ നിര്‍വ്വഹിച്ചു.
യു ഡി എഫ്‌ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ട്രെയിനിനെ സ്വീകരിച്ചു. എഞ്ചിന്‍ ഡ്രൈവറെ എം എല്‍ എ മാലയിട്ടു സ്വീകരിച്ചു. തുടര്‍ന്ന്‌ യൂത്ത്‌ കോണ്‍. പാര്‍ലമെന്റ്‌ മണ്ഡലം പ്രസിഡന്റ്‌ സാജിദ്‌ മൗവ്വല്‍, യൂത്ത്‌ ലീഗ്‌ ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീര്‍, നേതാക്കളായ ശ്രീജിത്ത്‌ മാടക്കാല്‍, രാജേഷ്‌ പള്ളിക്കര, ഉദയന്‍ പെര്‍ളടുക്ക, ജലീല്‍ തുരുത്തി, സിദ്ധീഖ്‌ ചക്കര, മുഹമ്മദ്‌ ഗസാലി, അഷ്‌റഫ്‌ തുടങ്ങിയവര്‍ എം എല്‍ എയ്‌ക്കൊപ്പം മംഗ്‌ളൂരുവരെ അന്ത്യോദയ എക്‌സ്‌ പ്രസില്‍ യാത്ര ചെയ്‌ത്‌ ആഹ്ലാദം പ്രകടിപ്പിച്ചു.
സ്വീകരണ പരിപാടിക്കു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മൂസ ബി ചെര്‍ക്കള, എ എം കടവത്ത്‌, അബ്‌ദുള്ള കുഞ്ഞി ചെര്‍ക്കള, അബ്ബാസ്‌ ബീഗം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എല്‍ ഡി എഫ്‌ നേതൃത്വത്തിലും അന്ത്യോദയ എക്‌സ്‌പ്രസിനു സ്വീകരണം നല്‍കി.
സി പി എം ഏരിയാ സെക്രട്ടറി മുഹമ്മദ്‌ ഹനീഫ, കെ രവീന്ദ്രന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാഷണല്‍ ലീഗ്‌ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലും സ്വീകരണം ഉണ്ടായിരുന്നു. അന്ത്യോദയ എക്‌സ്‌ പ്രസിനു സ്റ്റോപ്പ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒറ്റയാള്‍ സമരം നടത്തിയ രാജന്‍ കരിവെള്ളൂരും സ്വീകരണം നല്‍കാന്‍ എത്തിയിരുന്നു.

NO COMMENTS

LEAVE A REPLY