ജപ്പാന്‍ പൊരുതി വീണു; ഇന്‍ജുറി ടൈമില്‍ ബെല്‍ജിയം കുതിച്ചു

0
147


റോസ്‌റ്റോവ്‌: അഞ്ചു മിനിറ്റിനുള്ളില്‍ രണ്ടു തവണ ജപ്പാന്‍ പട ബെല്‍ജിയത്തിന്റെ വല കുലുക്കി ഞെട്ടിച്ചു. ഏഷ്യന്‍ കരുത്തായി ലോകകപ്പ്‌ ഫുട്‌ബോളില്‍ ജപ്പാന്‍ മുന്നേറുമെന്ന്‌ തോന്നിപ്പിച്ച പ്രകടനം. പക്ഷേ, ബെല്‍ജിയം ആവനാഴി തുറന്നതോടെ കഥ മാറി. ജപ്പാന്റെ പ്രതിരോധ നിരയിലെ തുളകളിലൂടെ മൂന്നു ഗോളുകള്‍. ബെല്‍ജിയം ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ നേരിടും. ആറിനാണ്‌ ക്വാര്‍ട്ടര്‍ പോരാട്ടം. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നെങ്കിലും ടോട്ടല്‍ ഫുട്‌ബോളിന്റെ ചാരുതയുണ്ടായിരുന്നു മത്സരത്തിന്‌. ഇരു ടീമുകളിലുമായി അഞ്ചു ഗോളുകള്‍ പിറന്ന രണ്ടാം പകുതി കളി, പോരാട്ട വീര്യത്തിന്റേതായി.
48-ാം മിനിറ്റില്‍ ഹരഗൂച്ചിയും 52-ാം മിനിറ്റില്‍ ഇനൂയിയും നേടിയ ഗോളുകളാണ്‌ ജപ്പാനെ മുന്നിലെത്തിച്ചത്‌. പക്ഷേ. 69-ാം മിനിറ്റില്‍ വെര്‍ട്ടോംഗന്‍, 74-ാം മിനിറ്റില്‍ മൊറെയ്‌ന്‍ ഫെല്ലിനി, ഇന്‍ജുറി ടൈമില്‍ ചാഡ്‌ലി എന്നിവര്‍ ജപ്പാന്‌ മേല്‍ ഗോള്‍വര്‍ഷം നടത്തി ബെല്‍ജിയത്തെ വിജയ തീരത്തെത്തിച്ചു.

NO COMMENTS

LEAVE A REPLY