മാന്യയില്‍ മാലിന്യ നിക്ഷേപത്തിനു ശ്രമം: ആലമ്പാടി സ്വദേശിയെ ജാമ്യത്തില്‍ വിട്ടു

0
9


ബദിയഡുക്ക: മാന്യയിലും പരിസര പ്രദേശങ്ങളിലെ പൊതു സ്ഥലങ്ങളിലും അറവു മാലിന്യങ്ങള്‍ തള്ളുന്നതിനിടയില്‍ നാട്ടുകാര്‍ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചയാളെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.
ആലമ്പാടി സ്വദേശി സത്താറി(38)നെയാണ്‌ അറസ്റ്റു ചെയ്‌തതെന്നു ബദിയഡുക്ക പൊലീസ്‌ അറിയിച്ചു. മാലിന്യം കടത്തുകയായിരുന്ന സ്‌കോര്‍പ്പിയോ കാര്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ മാന്യ മേഗിനടുക്കയില്‍ കാറില്‍ കോഴി ഇറച്ചി മാലിന്യങ്ങള്‍ കൊണ്ടു വന്നു റോഡ്‌ സൈഡില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ നാട്ടുകാര്‍ കാറും ഡ്രൈവറെയും വളഞ്ഞു വച്ചത്‌. പൊലീസ്‌ ഇയാളെ പിന്നീട്‌ ആള്‍ ജാമ്യത്തില്‍ വിട്ടു.

NO COMMENTS

LEAVE A REPLY