റോഡ്‌ ഉദ്‌ഘാടനത്തിനെതിരെ പ്രതിഷേധം: ആറ്‌ ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

0
15


കാഞ്ഞങ്ങാട്‌: നഗരസഭാ ചെയര്‍മാന്‍ റോഡ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ച ആറു മുസ്ലീം ലീഗ്‌ പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ കേസെടുത്തു.
നഗരസഭയിലെ 36-ാം വാര്‍ഡില്‍പ്പെട്ട കല്ലൂരാവി പള്ളി റോഡിന്റെ ഉദ്‌ഘാടനത്തിനിടയിലാണ്‌ സംഭവം. ലീഗ്‌ പ്രവര്‍ത്തകരായ ജംഷീര്‍, ആമീര്‍, ഉമൈര്‍, സവാദ്‌, ജംഷാദ്‌, കുഞ്ഞൂട്ടി എന്നിവര്‍ക്കെതിരെയാണ്‌ നഗരസഭ സെക്രട്ടറിയുടെ പരാതിയില്‍ കേസെടുത്തത്‌.
അഞ്ചുലക്ഷം രൂപ ചിലവഴിച്ച്‌ നഗരസഭ കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ ഗതാഗതയോഗ്യമാക്കിയ റോഡ്‌ ബുധനാഴ്‌ച വൈകിട്ട്‌ ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഔപചാരികമായി ഉദ്‌ഘാടനം നടത്തുന്നതിനു മുമ്പ്‌ ബുധനാഴ്‌ച്ച രാവിലെ ലീഗ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ സക്കീന യൂസഫ്‌ റോഡിന്റെ പ്രതീകാത്മക ഉദ്‌ഘാടനം നടത്തിയിരുന്നു. നഗരസഭയുടെ പരിപാടിയില്‍ യു ഡി എഫിനെ അവഗണിക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്‌.

NO COMMENTS

LEAVE A REPLY