പെരുന്നാളിനെ വരവേല്‍ക്കാന്‍, ശവ്വാലമ്പിളി തെളിയുന്നതും കാത്ത്‌…

0
8


കാസര്‍കോട്‌: അത്തറുപൂശിയ പുത്തനുടുപ്പുമായി കുഞ്ഞുങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനി മാനത്ത്‌ ശവ്വാലമ്പിളിക്കീറ്‌ തെളിയുമ്പോള്‍ പള്ളിയില്‍ നിന്നുയരുന്ന തക്‌ബീര്‍ ധ്വനികള്‍ കേട്ടാല്‍ മതി.
അവര്‍ക്ക്‌ ചെറിയ പെരുന്നാളിന്റെ ആനന്ദത്തിലേക്കമരാന്‍. ഇന്ന്‌ നിലാവ്‌ കാണാനിടയുണ്ടെന്നതിനാല്‍ മിക്ക വീട്ടുകാരും പെരുന്നാള്‍ വിപണിയില്‍, അവസാനത്തെ ഒരുക്കങ്ങള്‍ക്കായി എത്തി. മഴ മാറി നില്‍ക്കുന്ന പക്ഷം മൈതാനങ്ങളില്‍ ഈദ്‌ഗാഹ്‌ ഒരുക്കാമെന്നതിനാല്‍ മിക്ക സംഘടനകളും അതിനുള്ള തയ്യാറെടുപ്പുകളിലാണ്‌ പള്ളിമുറ്റങ്ങളില്‍ തന്നെ സൗകര്യം വിപുലപ്പെടുത്തി. മഴ നനയാതെ പെരുന്നാള്‍ നിസ്‌ക്കാരം നിര്‍വ്വഹിക്കാന്‍ മഹല്‍ കമ്മിറ്റികളും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.
കാസര്‍കോട്‌, കാഞ്ഞങ്ങാട്‌ നഗരങ്ങളില്‍ ഇന്നലെയും ഇന്നു അതിരാവിലെ മുതല്‍ തന്നെയും പെരുന്നാള്‍ വിപണി സജീവമായി. മുപ്പത്‌ നോമ്പുകള്‍ പൂര്‍ത്തിയാക്കി ശനിയാഴ്‌ച്ചയായിരിക്കും ചെറിയ പെരുന്നാളാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്‌. വെള്ളിയാഴ്‌ച്ച ചെറിയ പെരുന്നാളാവുകയാണെങ്കില്‍ ഒരു കുറവും വരാത്ത വിധം ആഘോഷമൊരുക്കാന്‍ മിക്ക കുടുംബങ്ങളും തയ്യാറെടുത്തു കഴിഞ്ഞു.

NO COMMENTS

LEAVE A REPLY