വീണ്ടും കറന്‍സി വേട്ട; ഒരാള്‍ അറസ്റ്റില്‍

0
11


കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോടികളുടെ വിദേശ കറന്‍സി വേട്ട. ഇന്നലെ 11 കോടിയുടെ വിദേശ പണം പിടികൂടിയിരുന്നു. പിന്നാലെ ഇന്നു 1.30 കോടിയുടെ കറന്‍സിയുമായി യുവാവ്‌ പിടിയിലായി. തൃശ്ശൂര്‍ മാള സ്വദേശിയായ വിഷ്‌ണുവാണ്‌ അറസ്റ്റിലായത്‌.ഷാര്‍ജയിലേയ്‌ക്ക്‌ പോകാനെത്തിയതായിരുന്നു യുവാവ്‌. പരിശോധനയ്‌ക്കിടെ രഹസ്യമായി സൂക്ഷിച്ചിരുന്ന കറന്‍സി ശേഖരം കണ്ടെത്തുകയായിരുന്നു. അമേരിക്കന്‍ ഡോളറും സൗദി റിയാലുമുള്‍പ്പെടെയുള്ളവയാണ്‌ പിടിയിലായത്‌.കോടികളുടെ കറന്‍സി വേട്ട തുടര്‍ക്കഥയായതോടെ പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചതായി കസ്റ്റംസ്‌ അധികൃതര്‍ പറഞ്ഞു. ഇന്നലെ അഫ്‌ഗാന്‍ സ്വദേശിയായ യൂസഫ്‌ മുഹമ്മദ്‌ സിദ്ദീഖിയാണ്‌ 11 കോടിയുമായി പിടിയിലായത്‌. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ടയാണിത്‌.

NO COMMENTS

LEAVE A REPLY