കാസര്‍കോട്‌ ജില്ലയിലും കനത്ത മഴ

0
19


കാസര്‍കോട്‌:കാസര്‍കോട്‌ ജില്ലയിലും കനത്തമഴ തുടരുന്നു. വനമേഖലയില്‍ ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന്‌ പുഴകളില്‍ ജലനിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. പയസ്വിനി, മൂന്നാംകടവ്‌, കാര്യങ്കോട്‌ പുഴകളില്‍ വെള്ളം കരകവിയുന്ന സ്ഥിതിയിലാണ്‌. കാര്യങ്കോട്‌ പുഴയുടെ കൈവഴിയായ ഭീമനടി പുഴ കര കവിഞ്ഞു. ഭീമനടിയില്‍ പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നില വെള്ളത്തില്‍ മുങ്ങി. മൂന്നാംകടവ്‌ പുഴയുടെ കൈവഴിയായ കൊട്ടോടി പുഴ കരകവിഞ്ഞു. റോഡുകളില്‍ പലതും വെള്ളത്തിനടിയിലായി. തോടുകള്‍ കുത്തിയൊഴുകുകയാണ്‌. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മലയോരത്തേയ്‌ക്കുള്ള യാത്രയില്‍ ജാഗ്രത പാലിക്കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ശക്തമായ മഴ കണക്കിലെടുത്ത്‌ വെള്ളരിക്കുണ്ട്‌ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ജില്ലാ കളക്‌ടര്‍ ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY