കഞ്ചാവിനെതിരെ പ്രതികരിച്ചതിന്‌ ആക്രമണം ;മൂന്നുപേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്‌

0
15


കുമ്പള: ബാര്‍ബര്‍ ഷോപ്പിന്‌ മുന്നിലെ കഞ്ചാവു വില്‍പ്പന ചോദ്യം ചെയ്‌തതിന്‌ ഷോപ്പു അടിച്ചു തകര്‍ത്തുകയും ഉടമയെ മര്‍ദ്ദിക്കുകയും ചെയ്‌ത സംഭവത്തില്‍ മൂന്ന്‌ പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ പൊലീസ്‌ കേസെടുത്തു. നയാ ബസാറിലെ നൗമാന്‍, ബാപ്പി, ഇനാസ്‌ എന്നിവര്‍ക്കെതിരെയാണ്‌ കുമ്പള പൊലീസ്‌ കേസെടുത്തത്‌.അതിനിടെ ഇന്നലെ രാത്രി പത്തരമണിയോടെ പ്രതികള്‍ കൈക്കമ്പയിലെ ഒരു കൊട്ടാരത്തിലെത്തിയ വിവരമറിഞ്ഞ്‌ കുമ്പള അഡീഷണല്‍ എസ്‌.ഐ ടി.വി.ശിവദാസന്റെ നേതൃത്വത്തില്‍ പൊലീസെത്തിയെങ്കിലും സംഘം രക്ഷപ്പെട്ടു. ഇവരുടെ രണ്ടു ഇരുചക്ര വാഹനങ്ങള്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റ നയാബസാറിലെ മൊയ്‌തീന്‍ ബാത്തിഷ (30), കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

NO COMMENTS

LEAVE A REPLY