ലോകത്തിന്റെ നെഞ്ചിടിപ്പിന്‌ ഇനി കാല്‍ പന്തു കളിത്താളം; കാസര്‍കോട്ട്‌ വിളംബര ഘോഷയാത്ര

0
9


കാസര്‍കോട്‌: മോസ്‌കോ നഗരിയിലെ ലുഷ്‌നിക്‌ സ്റ്റേഡിയത്തില്‍ കാല്‍പന്തു കളിയുടെ ലോക മേളയ്‌ക്ക്‌ തുടക്കമാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ, ലോകമെങ്ങും ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. കാസര്‍കോട്ടെ, ലോകകപ്പ്‌ വിളംബര ഘോഷയാത്ര ഇന്ന്‌ മൂന്നു മണിക്ക്‌ ഗവ. കോളേജ്‌ പരിസരത്ത്‌ ആരംഭിക്കും. ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സര പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുമായി സഹകരിച്ച്‌ സംഘടിപ്പിക്കുന്ന ഘോഷയാത്രയില്‍ സ്‌കൂള്‍, കോളേജ്‌, വിവിധ സംഘടനകള്‍, യൂത്ത്‌ ക്ലബ്ബുകള്‍ എന്നിവയെ പ്രതിനിധീകരിച്ച്‌ വിദ്യാര്‍ത്ഥികളും ഫുട്‌ബോള്‍ പ്രേമികളും അണിനിരക്കും.

NO COMMENTS

LEAVE A REPLY