രാജ്യസഭാ സീറ്റ്‌ വിട്ടു നല്‍കിയത്‌ ഹിമാലയന്‍ മണ്ടത്തരം:സുധീരന്‍

0
7


തിരു: രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസി(മാണി)നു നല്‍കിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടി ഹിമാലയന്‍ മണ്ടത്തരമാണെന്ന്‌ കെ.പി.സി.സി മുന്‍ പ്രസിഡണ്ട്‌ വി.എം.സുധീരന്‍. ഇന്നു തിരുവനന്തപുരത്ത്‌ നടത്തിയ പത്ര സമ്മേളനത്തിലാണ്‌ അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്‌. സംസ്ഥാനത്തെ മതേതരത്വത്തെ തകര്‍ക്കുന്ന നിലപാടാണ്‌ ഉണ്ടായത്‌. സീറ്റു വിട്ടുകൊടുത്തതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ്‌ സംസ്ഥാന നേതൃത്വത്തിന്റേത്‌- പരസ്യ പ്രസ്‌താവന തടഞ്ഞുകൊണ്ടുള്ള നേതൃ നിര്‍ദ്ദേശം തള്ളിക്കൊണ്ടു സുധീരന്‍ തുറന്നടിച്ചു. രാജ്യത്തിന്റെ ശാപമാണ്‌ ബി.ജെ.പി. ഈ പാര്‍ട്ടിയിലേയ്‌ക്ക്‌ മാണി പോകില്ലെന്ന്‌ എന്താണുറപ്പ്‌? മാണി ചാഞ്ചാട്ടക്കാരനാണ്‌. നേതൃത്വം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു അകലെയാണ്‌. ഗ്രൂപ്പു നേതാക്കളുടെ താല്‍പ്പര്യമാണ്‌ നടപ്പിലാക്കിയത്‌. പരസ്യ പ്രസ്‌താവന വിലക്കിയുള്ള നിര്‍ദ്ദേശം അംഗീകരിക്കാനാകില്ല. താന്‍ കെ.പി.സി.സി പ്രസിഡണ്ടായിരുന്നപ്പോള്‍ തന്റെ വിലക്ക്‌ ഒട്ടേറെ തവണ ലംഘിച്ച ആളാണ്‌ എം.എം.ഹസ്സന്‍. പൊറുക്കാനാകാത്ത തെറ്റു ചെയ്‌തിട്ട്‌, അതിനെ വിലക്കുന്നതു ശരിയല്ല- സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY