റിട്ട. അധ്യാപികയുടെ വീട്ടിലെ കൊള്ള: വിരലടയാളങ്ങള്‍ ലഭിച്ചു

0
9


കാഞ്ഞങ്ങാട്‌: വെള്ളിക്കോത്തെ റിട്ട. അധ്യാപിക ഓമനയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി 9 പവന്‍ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ടോളം വിരലടയാളങ്ങള്‍ ലഭിച്ചു. ഇവ പരിശോധിച്ചു വരികയാണ്‌. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ ഓമന ടീച്ചര്‍ തനിച്ച്‌ താമസിക്കുന്ന വീട്ടില്‍ മുഖംമൂടി ധരിച്ചയാള്‍ വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കയറി അക്രമം നടത്തിയത്‌.പ്രാദേശിക മലയാളത്തിലാണ്‌ മുഖംമൂടി ധരിച്ചെത്തിയ അക്രമി സംസാരിച്ചിരുന്നതെന്നും ഓമന ടീച്ചര്‍ മൊഴി നല്‍കി. സമീപ പ്രദേശത്തെ സി സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നു.

NO COMMENTS

LEAVE A REPLY