വാഹനമിടിച്ച്‌ യുവാവ്‌ മരിച്ച കേസ്‌: പ്രതി എട്ടുവര്‍ഷത്തിന്‌ ശേഷം അറസ്റ്റില്‍

0
22


കാസര്‍കോട്‌: എട്ടു വര്‍ഷം മുമ്പ്‌ നഗരത്തില്‍ യുവാവ്‌ വാഹനമിടിച്ച്‌ മരിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ മറ്റൊരു കേസില്‍ ജാമ്യത്തിലിറങ്ങിയ ഉടനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.കീഴൂര്‍ കുഞ്ഞഹമ്മദ്‌ മന്‍സിലില്‍ കുഞ്ഞഹമ്മദാ(38)ണ്‌ കാസര്‍കോട്ട്‌ പിടിയിലായത്‌.2010 ആഗസ്റ്റില്‍ നുള്ളിപ്പാടി അയപ്പ ഭജന മന്ദിരത്തിനടുത്തുവച്ചാണ്‌ കുഞ്ഞഹമ്മദ്‌ ഓടിച്ച വാഹനമിടിച്ച്‌ കാസര്‍ കോട്‌ സ്വദേശി അബ്‌ദുല്‍ ഖാദര്‍ എന്നയാള്‍ മരണപ്പെട്ടത്‌. മറ്റൊരു കേസില്‍ ബേക്കല്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ ഹാജരായപ്പോഴാണ്‌ വാഹനമിടിച്ച്‌ യുവാവ്‌ കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ആളാണ്‌ കുഞ്ഞഹമ്മദെന്ന്‌ പൊലീസ്‌ തിരിച്ചറിഞ്ഞത്‌. പൊലീസ്‌ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മൂന്ന്‌ കേസുകള്‍ നിലവിലുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു. ഒരു കേസില്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങിയ ഉടനെയാണ്‌ കാസര്‍കോട്‌ പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY