ഒറ്റ നമ്പര്‍ ചൂതാട്ടത്തില്‍ കുരുങ്ങിയ ബാര്‍ബറെ കാണാതായി; അന്വേഷണം ഊര്‍ജ്ജിതം

0
23


ബേക്കല്‍: ഒറ്റ നമ്പര്‍ ലോട്ടറിയുടെ വലയില്‍പ്പെട്ട്‌ കടക്കെണിയില്‍ കുരുങ്ങിയശേഷം കാണാതായ ബാര്‍ബറെ കണ്ടെത്താനായില്ല. തച്ചങ്ങാട്‌ ജംഗ്‌ഷനില്‍ ബാര്‍ബര്‍ ഷോപ്പ്‌ നടത്തിയിരുന്ന തായല്‍ മൗവ്വലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുത്തു (44)വിനെയാണ്‌ കാണാതായത്‌. തമിഴ്‌നാട്‌ പുതുക്കോട്ട, അറത്തിങ്ങി സ്വദേശിയാണ്‌. ഇക്കഴിഞ്ഞ ഏപ്രില്‍ 30ന്‌ ആണ്‌ കാണാതായത്‌. ഭാര്യ നല്‍കിയ പരാതിയിന്മേല്‍ ബേക്കല്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.മുത്തു വര്‍ഷങ്ങളായി കുടുംബസമേതമാണ്‌ മൗവ്വലില്‍ താമസിച്ചിരുന്നത്‌. തച്ചങ്ങാട്ടെ ബാര്‍ബര്‍ ഷോപ്പ്‌ നടത്തി വരികയായിരുന്ന ഇയാള്‍ സ്ഥിരമായി ഒറ്റനമ്പര്‍ ലോട്ടറി എടുക്കാറുണ്ടെന്നാണ്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്‌. ഇതു വഴി സാമ്പത്തിക കുരുക്കിലായതിനെത്തുടര്‍ന്ന്‌ നാടുവിടുകയായിരുന്നുവെന്നു സംശയിക്കുന്നു. എന്നാല്‍ അതിനുശേഷം കുടുംബവുമായി ബന്ധപ്പെടുകപോലും ചെയ്‌തിട്ടില്ലത്രേ.മുത്തുവിന്റെ തിരോധാനത്തിനുശേഷം മൗവ്വലില്‍ താമസം തുടരുന്ന ഭാര്യ ഇസ്‌തിരിക്കട നടത്തിയാണ്‌ കഴിയുന്നത്‌. മുത്തുവിനെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497980916 (ബേക്കല്‍ എ.എസ്‌.പി), 9497964323 (ഇന്‍സ്‌പെക്‌ടര്‍ ഓഫ്‌ പൊലീസ്‌) എന്നിവരെ അറിയിക്കണമെന്ന്‌ പൊലീസ്‌ അറിയിച്ചു.

NO COMMENTS

LEAVE A REPLY