ലോണ്‍ തട്ടിപ്പ്‌: രണ്ടു പേര്‍ക്കെതിരെ കേസ്‌

0
16


മുള്ളേരിയ: ലോണ്‍ തട്ടിപ്പിനു രണ്ടുപേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.2017ല്‍ ഉള്ളാള്‍, കോയിപ്പാടി സ്വദേശികളായ രണ്ടുപേര്‍ ചേര്‍ന്ന്‌ ഓട്ടോറിക്ഷ വാങ്ങാന്‍ പൊവ്വലിലെ സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ശാഖയെ സമീപിക്കുകയും ബാങ്ക്‌ അവര്‍ക്ക്‌ അനുവദിച്ച 1.60 ലക്ഷം രൂപയില്‍ 1.04ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഓട്ടോ വാങ്ങുകയോ വായ്‌പ തിരിച്ചടക്കുകയോ ചെയ്യാതെ മുങ്ങുകയും ചെയ്‌ത സംഭവത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം ആദൂര്‍ പൊലീസ്‌ കേസെടുത്തു.ഉള്ളാള്‍ സ്വദേശി അരുണ്‍ കുമാര്‍, കുമ്പള കോയിപ്പാടിയിലെ ചേതന്‍ ഷെട്ടി, വിദ്യാനഗര്‍ വേഗ ടി വി എസ്‌ കമ്പനി, ടി വി എസ്‌ മോട്ടോഴ്‌സ്‌ ചെന്നൈ, ടി വി എസ്‌ മോട്ടോഴ്‌സ്‌ കൃഷ്‌ണഗിരി, ടി വി എസ്‌ മോട്ടോഴ്‌സ്‌ തോട്ടട എന്നിവര്‍ക്കെതിരെ ബാങ്ക്‌ മാനേജര്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ്‌ കേസെടുത്തു.2017 ജുലൈ 21നാണ്‌ ഓട്ടോ വാങ്ങാന്‍ ബാങ്ക്‌ ലോണനുവദിച്ചത്‌.
സാധാരണ നിലയില്‍ ലോണ്‍ തുക ബാങ്ക്‌ നേരിട്ടു ഓട്ടോ വിതരണക്കാര്‍ക്ക്‌ നല്‍കുകയാണ്‌ പതിവ്‌. എന്നാല്‍ ഇതില്‍ വായ്‌പാ അപേക്ഷകര്‍ക്കു ബാങ്ക്‌ നേരിട്ടു തുക നല്‍കിയതിനു പിന്നില്‍ പൊലീസ്‌ സംശയം പ്രകടിപ്പിച്ചു.

NO COMMENTS

LEAVE A REPLY